ജനുവരിയിൽ റഹീം സ്റ്റെർലിംഗ് ഉൾപ്പെട്ട പല കളിക്കാരെയും സ്ക്വാഡ് ബലപ്പെടുത്താൻ വേണ്ടി ബാഴ്സലോണ ക്യാമ്പ് നൗവിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ സാമ്പത്തികമായി വളരെ മോശമായ അവസ്ഥയിലാണ് ബാഴ്സലോണ, അത്കൊണ്ട് തന്നെ പുതിയ കളിക്കാരെ ക്യാമ്പ് നൗവിൽ എത്തിക്കണെമെങ്കിൽ ഉയർന്ന വേതനം വാങ്ങുന്ന കളിക്കാരെ വിൽക്കുകയോ, അല്ലങ്കിൽ ഒരു സ്വാപ്പ് ഇടപാടോ നടത്തേണ്ടി വരും ബാഴ്സലോണക്ക്.
പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം ജനുവരിയിൽ ഫ്രെങ്കി ഡി ജോംഗിനെ 75 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിക്ക് കൈമാറാൻ ഒരുങ്ങുകയാണ് ബാഴ്സലോണ. റഹീം സ്റ്റെർലിംഗിനിനെ ക്യാമ്പ് നൗവിൽ എത്തിക്കാൻ വേണ്ടി ഡി ജോംഗ് ഉൾപ്പെട്ട ഒരു സ്വാപ്പ് ഇടപാട് നടത്താന്നും തയ്യാറാണ് ബാഴ്സലോണ
2019-20യിലാണ് 24-കാരൻ ബാഴ്സലോണയിൽ എത്തിയത്, അതിനുശേഷം ഡച്ചുകാരൻ ബാഴ്സലോണക്കായി 100-ലധികം മത്സരം കളിച്ചിട്ടുണ്ട്.
Post a Comment