ഈ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് 3 - 0 ന് ദയനീയമായി തോറ്റതിന് പിന്നാലെ പരിശീലകൻ നൂനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ടോട്ടൻഹാം.
ജോസ് മൗറീഞ്ഞോക്ക് പകരമായിട്ടാണ് നുനോ ടോട്ടൻഹാം പരിശീലക ചുമതല ഏറ്റെടുത്തത്. സീസൺ തുടങ്ങി ആദ്യ കുറച്ചു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും, പിന്നീടങ്ങോട് ആ സ്ഥിരത നിലനിർത്താൻ ടീമിനായില്ല. പരിശീലക ചുമതല ഏറ്റെടുത്ത് 4 മാസത്തിനുശേഷമാണ് നൂനോയെ ടോട്ടൻഹാം പുറത്താകുന്നത്
“നുനോ ഒരു യഥാർത്ഥ മാന്യനാണ്, എപ്പോഴും ഇവിടെ സ്വാഗതം ചെയ്യും. അദ്ദേഹത്തിനും കോച്ചിംഗ് സ്റ്റാഫിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഭാവിയിൽ അവർക്ക് ആശംസകൾ നേരുന്നു" ക്ലബ് വ്യക്തമാക്കി
Post a Comment