അടുത്ത ഞായറാഴ്ച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കുന്ന ചെൽസിക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിൽ, യുവന്റസിനെതിരായ മത്സരത്തിനിടയിലാണ് മിഡ്ഫീൽഡറായ കാന്റെക്കും പ്രതിരോധ താരം ചിൽവെല്ലിനും പരിക്കേറ്റത്.
ഇന്നലെ നടന്ന മത്സരത്തിൽ കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് എൻഗോളോ കാന്റെയെയും, ചിൽവെല്ലിനെയും ചെൽസി പരിശീലകൻ തോമസ് തുച്ചൽ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് ചെൽസി.
Post a Comment