ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂൾ താരം മുഹമ്മദ് സലായെ, ക്യാമ്പ് നൗവിൽ എത്തിക്കാൻ ബാഴ്സലോണക്ക് താൽപര്യപ്പെടുന്നുണ്ടെന്ന വാർത്തയോട് പ്രതികരിച്ച് മുഹമ്മദ് സലാ.
"ബാഴ്സലോണ പോലുള്ള ഒരു ടീമിന് എന്നോട് താൽപ്പര്യമുണ്ടെന്നത് എന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്, പക്ഷേ ലിവർപൂളിൽ ഞാൻ സന്തുഷ്ടനാണ്.
ഭാവിയിൽ എന്തും സംഭവിക്കാം, പ്രീമിയർ ലീഗിൽ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത് ഏറ്റവും ശക്തമായ ലീഗാണ്." - മുഹമ്മദ് സലാ പറഞ്ഞു.
നിലവിൽ 2023 വരെയാണ് സലാക്ക് ലിവർപൂളുമായി കരാർ ഉള്ളത്. കരാർ പുതുക്കുന്നതുമായുള്ള ചർച്ചകൾ 29 കാരനായ താരവുമായി നടന്നുകൊണ്ടിരിക്കുകയാണ്. ലിവർപൂളിനായി 20 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഈ സീസണിൽ സലാ നേടിയത്.
Post a Comment