സെൽറ്റ വിഗോയുമായി നടന്ന ലാ ലിഗ മത്സരത്തിൽ പരിക്കേറ്റത്തിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ബാഴ്സലോണ യുവ താരം അൻസു ഫാറ്റി, പരിക്ക് മാറി തിരിച്ചെത്തുന്നു. കിട്ടിയ അവസരം മുതലാക്കാൻ ടീമിൽ മികച്ച ഒരു സ്ട്രൈക്കറില്ലായെന്ന ബാഴ്സലോണയുടെ ആശങ്കക്ക് വലിയ ആശ്വാസമാണ് അൻസു ഫാറ്റിയുടെ തിരിച്ച് വരവ്.
ജനുവരി രണ്ടിന് മയോർക്കക്കെതിരെ നടക്കുന്ന മത്സരത്തിൽ ഫാറ്റി ബാഴ്സലോണ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കഴിഞ്ഞ വർഷം പരിക്ക് പറ്റിയതിനെ തുടർന്ന് അൻസു ഫാറ്റിക്ക് പത്തു മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ നടന്ന മത്സരത്തിൽ അൻസു ഫാറ്റി കളിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും, പരിശീലകൻ സാവി പക്ഷെ അൻസു ഫാറ്റിക്ക് ടീമിൽ ഇടം നൽകിയിരുന്നില്ല.
നിലവിൽ ലാ ലീഗ പോയിന്റ് ടേബിളിൽ എട്ടാമതാണ് ബാർസിലോണ.
Post a Comment