ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൾ കാരണം സീരി എയിൽ കളിക്കാൻ വിലക്കുള്ളത് കൊണ്ട് ക്രിസ്റ്റ്യൻ എറിക്‌സനുമായുള്ള കരാർ റദ്ദാക്കാനൊരുങ്ങുകയാണ് ഇന്റർ മിലാൻ.
നിലവിൽ ഇമ്പ്ലാന്റബിൾ കാർഡിയോവേർട്ടർ ഡീഫൈബറില്ലെറ്റർ എന്ന ഉപകരണം ഘടിപ്പിച്ചത് കൊണ്ട് സീരി എയിൽ കളിപ്പിക്കാൻ കഴിയില്ലായെന്നാണ് സീരി എ നേതൃത്വം പറയുന്നത്. ഹൃദയമിടിപ്പിന്റെ വ്യതിയാനങ്ങൾ കൃത്യമാക്കാൻ വേണ്ടിയാണ് ശരീരത്തിൽ ഇത് ഘടിപ്പിക്കുന്നത്.
നേരത്തെ ക്രിസ്റ്റ്യൻ എറിക്‌സൻ പൂർണമായും ആരോഗ്യം വീണ്ടെടുക്കുകയാണെങ്കിൽ സീരി എ യിൽ കളിക്കാനാകുമെന്ന് സീരി എ നേതൃത്വം പറഞ്ഞിരുന്നു. പക്ഷെ ഇമ്പ്ലാന്റബിൾ കാർഡിയോവേർട്ടർ ഡീഫൈബറില്ലെറ്റർ എന്ന ഉപകരണം ഘടിപ്പിച്ച് കൊണ്ട് സീരി എയിൽ കളിപ്പിക്കാനാകില്ലായെന്നാണ് സീരി എ നേതൃത്വം ഇപ്പോ പറയുന്നത്. അതുകൊണ്ട് ഇന്റർ മിലാനും ക്രിസ്റ്റ്യൻ എറിക്‌സണും പരസ്‌പര ധാരണയിൽ കരാർ ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്.
ഏവരെയും ഞെട്ടിച്ച് കൊണ്ട് യൂറോ കപ്പ് ടൂർണ്ണമെന്റിനിടെയാണ് ക്രിസ്റ്റ്യൻ എറിക്‌സന് ഹൃദയാഘാതം സംഭവിക്കുന്നത്.
Post a Comment