ബയേണ്‍ മ്യൂണിക്കിൽ തുടരണോ വേണ്ടയോയെന്ന് ലെവന്‍ഡോസ്‌കിക്ക് തീരുമാനിക്കാം - ബയേണ്‍ മ്യൂണിക്ക്

ബയേണ്‍ മ്യൂണിക്കിൽ തുടരണോ വേണ്ടയോയെന്ന് ലെവന്‍ഡോസ്‌കിക്ക് തീരുമാനിക്കാം - ബയേണ്‍ മ്യൂണിക്ക്

കഴിഞ്ഞ ദിവസം തുടർച്ചയായ രണ്ടാം തവണയും ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ ലെവന്‍ഡോസ്‌കിക്ക് പുതിയ കരാര്‍ നല്‍കാനൊരുങ്ങി ബയേണ്‍ മ്യൂണിക്ക്. ഒരു വർഷത്തേക്ക് കൂടിയുള്ള കരാറാണ്, ബയേണ്‍ മ്യൂണിക്ക് ലെവന്‍ഡോസ്‌കിക്ക് നൽകുന്നത്.

നിലവിൽ 2023 വരെയാണ് ലെവന്‍ഡോസ്‌കിക്ക് ബയേണ്‍ മ്യൂണിക്കുമായി കരാർ ഉള്ളത്. ഇപ്പോ കിട്ടുന്ന വേതനത്തെക്കാൾ, കുറവ് വേതനം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ലെവന്‍ഡോസ്‌കിക്ക് രണ്ട് വർഷത്തേക്ക് കൂടെ കരാർ നൽകാൻ ബയേണ്‍ മ്യൂണിക്ക് തയ്യാറാണ്. മറിച്ച് ബയേണ്‍ മ്യൂണിക്ക് വിടാനാണ് ലെവന്‍ഡോസ്‌കിയുടെ തീരുമാനമെങ്കിൽ അങ്ങെനെയും ആക്കാം, എന്നാണ് ബയേണ്‍ മ്യൂണിക്കിന്റെ നിലപാട്. 

മികച്ച ഫോമിൽ കളിച്ചോണ്ടിരിക്കുന്ന 33കാരനായ ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്ക് വിടുകയാണെങ്കിൽ, യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും താരത്തിനായി പിന്നാലെ ഉണ്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല.

Post a Comment

Previous Post Next Post