അൻസു ഫാത്തിക്ക് മൂന്ന് മാസം കളിക്കളത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരും

അൻസു ഫാത്തിക്ക് മൂന്ന് മാസം കളിക്കളത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരും

കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ബിൽബാവോക്കെതിരെയുള്ള മത്സരത്തിനിടെ പരിക്ക് പറ്റിയ അൻസു ഫാത്തിക്ക് മൂന്ന് മാസം കളിക്കളത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരും. ഹാംസ്ട്രിംഗിന് പരിക്ക് പറ്റിയതിനെ തുടർന്ന് കരഞ്ഞുകൊണ്ടായിരുന്നു അൻസു ഫാത്തി മൈതാനം വിട്ടത്.

"നിർഭാഗ്യവശാൽ, എനിക്ക് ഫുട്ബോളിന്റെ ഏറ്റവും മോശം ഭാഗം അഭിമുഖിക്കേണ്ടി വരുന്നു, പക്ഷേ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല! നിങ്ങളുടെ പിന്തുണക്കും സ്നേഹത്തിനും സന്ദേശങ്ങൾക്കും വളരെ നന്ദി" - അൻസു ഫാത്തി ട്വിറ്ററിൽ കുറിച്ചു.   

കഴിഞ്ഞ വർഷം പരിക്ക് പറ്റിയതിനെ തുടർന്ന് അൻസു ഫാറ്റിക്ക് പത്തു മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നിരുന്നു. തുടർന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ അൻസു ഫാത്തി, ഈ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി ആകെ 10 മത്സരളാണ് കളിച്ചത്. 



Post a Comment

Previous Post Next Post