ഈ വർഷത്തോടെ ബാഴ്‌സലോണ കോണ്ട്രാക്റ്റ് അവസാനിക്കാനിരിക്കുന്ന ഡെംബെലെയുടെ കരാർ പുതുകാനുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി താരത്തിന്റെ നിലപാട്. ബാഴ്സലോണ നൽകിയ പുതിയ കരാർ ഡെംബെലെ നിരസിച്ചിരിക്കുകയാണ്.
ഡെംബെലെക്ക് നൽകിയ പുതിയ കരാറിൽ ഇപ്പോൾ നൽകുന്ന വേതനത്തെക്കാൾ കുറഞ്ഞ വേതനം നൽകുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതാണ് ഡെംബെലെ പുതിയ കരാർ നിരസിക്കാനുള്ള കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഡെംബെലെ ഈ കരാർ നിരസിച്ചതോടെ ബാഴ്‌സലോണ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കുറച്ചു ദിവസങ്ങൾക് മുന്നെ സൈൻ ചെയ്ത ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യണമെങ്കിൽ ലാലിഗയുടെ നിയമ പ്രകാരം, ലാലിഗ നിശ്ചയിച്ച വേതന ബില്ലിന് കൂടുതൽ ആകാൻ പാടില്ല. അങ്ങനെ വരുമ്പോ ഫെറാൻ ടോറസിനെ ബാഴ്‌സലോണക്ക് രജിസ്റ്റർ ചെയ്യണമെങ്കിൽ, ബാഴ്‌സലോണ ഇപ്പോൾ നൽകിയ കരാർ ഡെംബെലെ അംഗീകരിച്ചാൽ മാത്രമേ അതിന് സാധിക്കു.
2017-ൽ വലിയ പ്രതീക്ഷകൾക്കിടയിലാണ് താരം ബാഴ്‌സലോണയിൽ എത്തിയത്, എന്നാൽ ആവർത്തിച്ചുള്ള പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം സ്ഥിരതയാർന്ന പ്രകടനം ബാഴ്‌സലോണക്ക് വേണ്ടി പുറത്തെടുക്കാൻ ഡെംബെലെക്ക് കഴിഞ്ഞിട്ടില്ല.
Post a Comment