റീംസുമായി ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി കളിക്കുമെന്ന് പരിശീലകൻ പോച്ചട്ടിനോ. കോവിഡ് പിടിപ്പെട്ടതിനെ തുടർന്ന് മെസിക്ക് പിഎസ്ജിയുടെ മൂന്നു മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു.
"താരത്തിന്റെ പുരോഗമനത്തിൽ ഞങ്ങൾക്ക് സന്തോഷവുമുണ്ട്, അദ്ദേഹം നല്ല രീതിയിൽ പരിശീലനം നടത്തുന്നുണ്ട്. റീംസിനെതിരെയുള്ള മത്സരത്തിൽ താരം ടീമിനൊപ്പം ഉണ്ടാകും" - പോച്ചട്ടിനോ വ്യക്തമാക്കി.
ഇതുവരെ ലീഗ് വണ്ണിൽ തന്റെ ഫോം കണ്ടെത്താൻ മെസിക്ക് കഴിഞ്ഞിട്ടില്ല. പിഎസ്ജിക്ക് വേണ്ടി ലീഗ് വണ്ണിൽ ഒരു ഗോൾ മാത്രമാണ് മെസി നേടിയത്. അതുകൊണ്ട് തന്നെ ഒരു മാസത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന ലയണൽ മെസി, തന്റെ പഴയ ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Post a Comment