ഐ.എസ്.എല്ലിന്റെ സെമി ഫൈനലിൽ ഇരു പാദത്തിലുമായി ജംഷഡ്പൂരിനെ 1 നെതിരെ 2 ഗോളിന്റെ അഗ്രിഗേറ്റിൽ പരാജയപ്പെടുത്തി, കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ എട്ടാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു.
മത്സരം തുടങ്ങി ആദ്യ മിനുറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ റീബോൻഡ് ലഭിച്ച പന്ത് പക്ഷെ, വാസ്കസിന് വലയിൽ എത്തിക്കാനായില്ല. എട്ടാം മിനുറ്റിൽ മുന്നേറ്റ താരം ഡിയസ് ജംഷഡ്പൂരിന്റെ വലയിൽ പന്ത് എത്തിച്ചെങ്കിലും, റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. തുടർന്ന് 18ആം മിനുറ്റിൽ അഡ്രിയാന്‍ ലൂണയുടെ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് കളിയുടെ ആദ്യ പകുതിയിൽ ലീഡ് നേടുകയായിരുന്നു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബോക്സിസിലേക്ക് നിരന്തരമായ ആക്രമണമാണ് ജംഷഡ്പൂർ നടത്തികൊണ്ടിരുന്നത്. അതിന്റെ ഫലമായി 50ആം മിനുറ്റിൽ പ്രണോയ് ഹാൽഡർ ജംഷഡ്പൂരിനായി സമനില ഗോൾ നേടി. സമനില ഗോൾ നേടിയതിന് ശേഷം ജംഷഡ്പൂർ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബോക്സിസിലേക്ക് ആക്രമണം ശക്തമാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ അവർക്ക് മറികടക്കാനായില്ല.
മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ എ.ടി.കെ മോഹൻ ബഗാൻ-ഹൈദരാബാദ് മത്സരത്തിൽ വിജയിക്കുന്ന ടീമിനെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് നേരിടുക.
Post a Comment