ഈ സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കാനിരിക്കുന്ന ചെൽസി താരം റൂഡിഗറിനായി പിഎസ്ജിയും രംഗത്ത്. താരത്തെ പാർക്ക് ഡെസ് പ്രിൻസിൽ എത്തിച്ചാൽ പ്രതിരോധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പിഎസ്ജി നേതൃത്വം കണക്കുക്കൂട്ടുന്നത്.
റൂഡിഗറുമായി കരാർ പുതുക്കാൻ ചെൽസി നിരന്തരമായ ചർച്ചകൾ നടത്തുണ്ടെങ്കിലും, താരം ഇതുവരെ കരാർ നീട്ടാൻ തയ്യാറായിട്ടില്ല. ഇപ്പോൾ കിട്ടുന്ന വേതനത്തിനേക്കാൾ ഇരട്ടി വേതനം ആഴ്ച്ചയിൽ ലഭിക്കണമെന്ന നിലപാടിലാണ് താരം. നിലവിലെ സാഹചര്യത്തിൽ താരം ആവശ്യപ്പെടുന്ന വമ്പൻ പ്രതിഫലം നൽകാൻ പാറ്റാത്ത സ്ഥിതിയിലാണ് ചെൽസി. അതുകൊണ്ട് തന്നെ താരം ഈ സീസണോടെ ചെൽസി വിടാനുള്ള സാധ്യതയേറെയാണ്.
പക്ഷെ ഈ സീസണോടെ ഫ്രീ ഏജന്റാകുന്ന താരത്തെ പാർക്ക് ഡെസ് പ്രിൻസിൽ എത്തിക്കണമെങ്കിൽ പിഎസ്ജി യൂറോപ്പിലെ മറ്റു വമ്പൻ ക്ലബ്ബുകളുടെ വെല്ലുവിളി മറികടക്കെണ്ടതുണ്ട്. കാരണം താരത്തിനായി റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക് എന്നീ ക്ലബ്ബുകളെല്ലാം രംഗത്തുണ്ട്.
നിലവിൽ താരം ആവശ്യപ്പെടുന്ന വേതനം കൊടുക്കാൻ കഴിയുന്ന ക്ലബ്ബുകളിൽ ഒന്നാണ് പിഎസ്ജി, അതുകൊണ്ട് തന്നെ മറ്റു ക്ലബ്ബുകളുടെ വെല്ലുവിളി മറികടന്നുകൊണ്ട് താരത്തെ ഡെസ് പ്രിൻസിൽ എത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് പിഎസ്ജി നേതൃത്വത്തിന്റെ പ്രതീക്ഷ.
PSG Mercato: Paris SG Among the Three Favorites to Land Chelsea Ace https://t.co/sBwwxmzqBB
— PSG Talk (@PSGTalk) April 14, 2022
Post a Comment