ഈ കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറെ പ്രതീക്ഷയോടെയാണ് 36കാരനായ റാമോസ് ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. രണ്ട് വർഷത്തെ കരാറിലാണ് താരത്തെ, പിഎസ്‌ജി പാർക്ക് ഡെസ് പ്രിൻസിൽ എത്തിച്ചത്. പക്ഷെ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം താരത്തെ, അടുത്ത സീസണിൽ ടീമിന്റെ ഭാഗമാക്കാൻ ക്ലബ്ബ് നേതൃത്വത്തിന് താല്പര്യമില്ലായെന്നാണ്.
റാമോസിന് പിഎസ്‌ജിയിൽ തന്നെ തുടരാനാണ് താൽപര്യം. പക്ഷെ താരത്തിന് ഇടക്കിടെയുണ്ടാക്കുന്ന പരിക്കാണ് ക്ലബ്ബ് നേതൃത്വത്തിന് തലവേദന സൃഷ്ട്ടിക്കുന്നത്. കൂടാതെ താരത്തിന് വലിയ വേതനമാണ് ക്ലബ്ബ് നൽകുന്നതും. അതുകൊണ്ടാണ് താരത്തെ ഈ സീസണിന് ശേഷം വിൽക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നത്.
റയൽ മാഡ്രിഡിൽ പ്രതിരോധനിരയെ മുന്നിൽ നിന്ന് നയിച്ച റാമോസിന് പരിക്ക് കാരണം പിഎസ്‌ജിയിൽ പോച്ചെറ്റിനോയുടെ ആദ്യ പതിനൊന്നിൽ സ്ഥിരം സാന്നിധ്യമാകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ മാത്രമാണ് താരം പിഎസ്‌ജിക്കായി കളത്തിലിറങ്ങിയത്.
പരിക്കുമൂലം താരത്തിന് യൂറോ കപ്പടക്കമുള്ള പോരാട്ടങ്ങൾ നഷ്‌ടമായിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്കായി നിർണ്ണായക മത്സരത്തിലൊന്നും ഇറങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല.
Post a Comment