എംബാപ്പെക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുന്നത് പിഎസ്‌ജി നേതൃത്വം പരിഗണിക്കുന്നു

എംബാപ്പെക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുന്നത് പിഎസ്‌ജി നേതൃത്വം പരിഗണിക്കുന്നു.

പിഎസ്ജിയുമായി ഈ സീസണോടെ കരാർ അവസാനിക്കുന്ന സൂപ്പർ താരം എംബാപ്പെയെ ക്ലബ്ബിൽ നിലനിർത്താൻ വേണ്ടി, താരത്തിന് ക്ലബ്ബിൻ്റെ ക്യാപ്റ്റൻ സ്ഥാനം നൽകാൻ പിഎസ്ജി നേതൃത്വം പരിഗണിക്കുന്നു. താരം റയൽ മാഡ്രിഡിലേക്ക്  ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരിക്കെ താരത്തെ ക്ലബ്ബിൽ നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ക്ലബ്ബ് നേതൃത്വം. 

കരാർ പുതുക്കുന്നത് സംബന്ധിച്ച് താരവുമായി ക്ലബ്ബ് നേതൃത്വം നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും താരം ഇതുവരെ അനുകൂല നിലപാടല്ല സ്വീകരിച്ചത്. മാസങ്ങൾക്ക് മുന്നെ ക്ലബ്ബിലെ ഏറ്റവും ഉയർന്ന വേതനം നൽകുന്ന കരാർ ക്ലബ്ബ് നേതൃത്വം താരത്തിന്  നൽകിയെങ്കിലും താരം അതിനോടും അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചത്.

ബ്രസീലിയൻ താരം മാര്‍ക്കീഞ്ഞോസാണ് നിലവിൽ പിഎസ്ജിയുടെ നായകൻ. താരത്തിന് പകരം മറ്റാർക്കെങ്കിലും ക്യാപ്റ്റൻ സ്ഥാനം നൽകുകയാണെങ്കിൽ, എംബാപ്പെയാണ്  ക്ലബ്ബ് നേതൃത്വം പരിഗണിക്കുന്നേ എന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ എകിപെയ വ്യക്തമാക്കുന്നത്. തങ്ങളുടെ പുതിയ ഓഫർ സ്വീകരിച്ച് താരം കരാർ പുതുക്കി ക്ലബ്ബിൽ നിലനിൽക്കുമെന്നാണ് പിഎസ്‌ജി നേതൃത്വം പ്രതീഷിക്കുന്നത്.

Post a Comment

أحدث أقدم