മുന്നേറ്റ താരം നെയ്‌മറെ പിഎസ്‌ജി ഒഴിവാക്കുമെന്ന വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കെ, ക്ലബ്ബിനെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളാക്കുന്നത് ഇപ്പോഴും സ്വപ്നം കാണുന്ന നെയ്‌മർ, ആ ലക്ഷ്യം പൂർത്തിയാകാതെ പിഎസ്‌ജി വിടുമെന്ന് തോന്നുന്നില്ലായെന്ന് താരത്തിന്റെ മുൻ ഏജന്റായ വാഗ്നർ റിബേറോ.
"താരത്തിന് തീർച്ചയായും ഒരു സ്വപ്നമുണ്ട്, പിഎസ്ജിയെ യു സി എൽ ജേതാക്കളാക്കുക എന്ന സ്വപ്നം. അവൻ വളരെ നിശ്ചയദാർഢ്യമുള്ളവനാണ്. ഈ അഭ്യൂഹങ്ങൾക്കൊന്നും ആ സ്വപ്നം നിറവേറ്റുന്നതിൽ നിന്ന് താരത്തെ പിന്തിരിപ്പിക്കാൻ കഴിയില്ല." - വാഗ്നർ റിബേറോ വ്യക്തമാക്കി.
ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് 2017ലാണ് ലോക റെക്കോർഡ് തുകയായ 222 മില്യൺ യൂറോ റിലീസിംഗ് ക്ലോസ് നൽകി നെയ്‌മറെ ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജി പാരീസിൽ എത്തിക്കുന്നത്. ക്ലബ്ബിൽ എത്തി അഞ്ച് വർഷമായിട്ടും താരത്തിന് ഇതുവരെ പിഎസ്‌ജിയുടെ സ്വപ്നം നിറവേറ്റാൻ സാധിച്ചിട്ടില്ല. കൂടാതെ നിരന്തരമായ പരിക്കുകളും, പിച്ചിന് പുറത്തുള്ള അദ്ദേഹത്തിന്റെ നിരവധി പ്രശ്നങ്ങളും ഇടക്ക് ക്ലബ്ബുമായുള്ള മോശം ബന്ധവുമെല്ലാം കാരണം മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ താരത്തെ ക്ലബ്ബ് വിൽകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പിഎസ്ജിയിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന കളിക്കാരിൽ ഒരാളായ താരം, ഈ കഴിഞ്ഞ മെയിലാണ് ക്ലബ്ബുമായി 2025 വരെയുള്ള കരാറിൽ ഒപ്പിട്ടത്
Post a Comment