ലുക്കാക്കു ചെൽസിയിൽ നിന്ന് പഴയ ക്ലബ്ബായ ഇൻ്റർ മിലാനിലേക്ക് തന്നെ തിരിച്ചെത്തി

ലുക്കാക്കു ചെൽസിയിൽ നിന്ന് പഴയ ക്ലബ്ബായ ഇൻ്റർ മിലാനിലേക്ക് തന്നെ തിരിച്ചെത്തി

ചെൽസി ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയായ 97.5 മില്ല്യൺ യൂറോ നൽകി ഇന്റർ മിലാനിൽ നിന്ന് ക്ലബ്ബിൽ എത്തിച്ച മുന്നേറ്റ താരം ലുക്കാക്കു താരത്തിൻ്റെ പഴയ ക്ലബ്ബായ ഇൻ്റർ മിലാനിലേക്ക് തന്നെ ലോണിൽ തിരിച്ചെത്തി. 2023 ജൂൺ വരെയുള്ള കരാറാണ് ഇൻ്റർ മിലാൻ താരത്തിന് നൽകിയിരിക്കുന്നത്. 8 മില്യൺ ലോൺ ഫീയാണ് ലുക്കാക്കുവിനെ ക്ലബ്ബിൽ എത്തിക്കാൻ ഇൻ്റർ മിലാൻ ചെൽസിക്ക് നൽകിയിരിക്കുന്നത്.

താരത്തെ ലോണിൽ തിരികെ ക്ലബ്ബിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും, ലോൺ അവസാനിച്ചതിന് ശേഷം താരത്തെ സ്ഥിര കരാറിൽ നിലനിർത്താനുള്ള വ്യവസ്ഥ ചെൽസി ഇൻ്റർ മിലാനുമായുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല.

സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ എത്തി സീസൺ പകുതിയായപ്പോൾ തന്നെ ചെൽസിയിലെ സാഹചര്യങ്ങളിൽ താൻ തൃപ്‌തനല്ലെന്ന് താരം പറഞ്ഞിരുന്നു. പരിശീലകനായ തോമസ് ടുഷെലിന്റെ വ്യത്യസ്‌ത രീതിയിലുള്ള ഫോർമേഷനിലാണ് താൻ കളിക്കുന്നതെന്നും, അത് തനിക്ക് ചേരുന്ന ഫോർമേഷനായിരുന്നില്ലായെന്നും താരം വ്യക്തമാക്കിയിരുന്നു, ഇതേ തുടർന്ന് താരവും പരിശീലകനുമായുള്ള ബന്ധം കൂടുതൽ വഷളാകുകയായിരുന്നു.

ഈ സീസണിൽ ചെൽസിക്കായി 26 മത്സരങ്ങളിൽ നിന്ന് ആകെ 8 ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.

Post a Comment

Previous Post Next Post