ഈ വരുന്ന ജനുവരിയിൽ നോർവിജിയൻ താരം എർലിങ് ഹാളണ്ടിന്റെ ഏജന്റ് മിനോ റയോളയുമായി ചർച്ചകൾ ആരംഭിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു.
കരാർ പ്രകാരം, 75 ദശലക്ഷം യൂറോ റിലീസ് ക്ലോസ് നൽകിയാൽ അടുത്ത സമ്മറിൽ 21കാരനായ താരത്തെ മറ്റു ക്ലബ്ബുകൾക്ക് സ്വന്തമാക്കാൻ കഴിയും. നോർവിജിയൻ സ്ട്രൈക്കറിനായി മാഞ്ചസ്റ്റർ സിറ്റി ഉൾപ്പടെ വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റയും താരത്തെ രംഗത്തുണ്ട്. മുൻ പരിശീലകൻ കൂടിയായ ഒലെ ഗുണ്ണാർ സോൾഷെയറുടെ സാന്നിധ്യം താരത്തെ യൂണൈറ്റഡിലേക്ക് ആകർഷിക്കാനുള്ള അനുക്കൂല ഘടകമാണ്.
ഇക്കഴിഞ്ഞ സമ്മറിൽ ടോട്ടൻഹാം ഹോട്ട്സ്പറിൽ നിന്ന് ഹാരി കെയ്നിനെ സൈൻ ചെയ്യാനുള്ള ശ്രമം പരാജയപെട്ടതിനാൽ, പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിറ്റി.
അതേസമയം, ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം നൽകി ഹാളണ്ടിനെ ഡോർട്മുണ്ടിൽ തന്നെ നിലനിറുത്താൻ ഡോർട്മുണ്ട് തയ്യാറാണ്.
ഹാളണ്ടിനായി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും, എഫ്സി ബാഴ്സലോണയും രംഗത്തുണ്ട്.
إرسال تعليق