ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെൻഡൻ റോഡ്‌ജേഴ്‌സിനെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെൻഡൻ റോഡ്‌ജേഴ്‌സിനെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾസ്‌ജെയർ തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നുനത്. കഴിഞ്ഞ ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ കടുത്ത എതിരാളികളായ ലിവർപൂളിനോട് 5-0 ന്റെ തോൽവി ഭയങ്കര സമ്മർദ്ദമാണ് ഒലെ സോൾസ്‌ജെയറിന്റെ തലക്ക് മുകളിൽ സമ്മാനിച്ചത്. ലിവർപൂളിനോട് എതിരെയുള്ള തോൽവിയെ തുടർന്ന് പലരും ഈ ആഴ്ച്ച സോൾസ്‌ജെയർ പുറത്താക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എങ്കിലും വരും മത്സരത്തിലെ ഫലം നോക്കിയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് അന്തിമ തീരുമാനം കൈക്കൊള്ളുക. ഇനി വരുന്ന മത്സരത്തിൽ പരാജയത്തിന്റെ രുചി അറിഞ്ഞാൽ ഒലെ സോൾസ്‌ജെയറിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

നേരത്ത ഒലെ സോൾസ്‌ജെയറിനെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ പകരം കൊണ്ട് വരേണ്ട പരിശീലകരുടെ ചുരുക്കപ്പട്ടിക്ക മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് തയ്യാറാക്കിയിരുന്നു. സിനദിൻ സിദാൻ, അന്റോണിയോ കോണ്ടേ, നിലവിലെ ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെൻഡൻ റോഡ്‌ജേഴ്‌സ്, അജാക്‌സിന്റെ എറിക് ടെൻ ഹാഗ് എന്നിവരായിരുന്നു പട്ടികയിലുള്ളത്. ഇതിൽ അന്റോണിയോ കോണ്ടേ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശിപ്പിക്കാൻ താൽപര്യമുണ്ടെന്നും പരസ്യമായി വ്യക്തമാക്കിയിരുന്നു.

എന്നാൽ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെൻഡൻ റോഡ്‌ജേഴ്‌സിനെ ആണ് ഒലെ സോൾസ്‌ജെയറിന്റെ പകരം ഓൾഡ് ട്രാഫോർഡിൽ എത്തിക്കാൻ യുണൈറ്റഡിന് താൽപ്പര്യം.

ആക്രമണ ഫുട്ബോൾ കളിപ്പിക്കുന്ന ഒരു മാനേജറാണ് ബ്രെൻഡൻ റോഡ്‌ജേഴ്‌സ്, യുവതാരങ്ങൾക്ക് അവസരം നൽകാനും അദ്ദേഹത്തിന് മടിയില്ല. കൂടാതെ, കോണ്ടേയെപ്പോലെ വമ്പൻ സൈനിംഗുകൾ അടക്കമുള്ള ഡിമാൻഡുകൾ ബ്രെൻഡൻ റോഡ്‌ജേഴ്‌സ് മുന്നോട്ടു വെക്കില്ലെന്നതും, പ്രീമിയർ ലീഗിലുള്ള പരിചയസമ്പത്തുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിന് ബ്രെൻഡൻ റോഡ്‌ജേഴ്‌സിനെ മേൽ താല്പര്യമുണ്ടാകാനുള്ള കാര്യം.

Post a Comment

أحدث أقدم