സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ കരാർ നൽകാൻ കഴിയാത്തതിനെ തുടർന്ന് ഈ കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസിയെ ക്ലബ് വിടാൻ അനുവദിച്ചതൊരു മോശം തീരുമാനം ആയിരുന്നുവെന്ന് മുൻ പ്രസിഡന്റായ ബർട്ടമൂ. ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിയിലേക്ക് ഫ്രീ ഏജന്റായ താരം ബാഴ്‌സലോണക്ക് വിട്ടു ചേക്കേറുകയായിരുന്നു
"അതൊരു മോശം തീരുമാനം ആയിരുന്നു. മെസിയെ പോകാൻ അവർ അനുവദിക്കാൻ പാടിലായിരുന്നു. അദ്ദേഹം ബാഴ്സയിൽ ഇല്ലാതെ കളിക്കുമ്പോൾ , അവിടെ ഒരുപാട് കാര്യങ്ങളിൽ ബാർസ മാറ്റം വരുത്തേണ്ടതുണ്ട്. ഞാനായിരുന്നു പ്രസിഡന്റയെങ്കിൽ ഒരിക്കലും മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കിലായിരുന്നു, സാധ്യമായ കാര്യങ്ങളെല്ലാം അതിനു വേണ്ടി ഞാൻ ചെയ്യുമായിരുന്നു," ബാർട്ടമൂ പറഞ്ഞു.
മെസ്സിയിലാതെ ടീമിനെ മികച്ചതാക്കി മാറ്റിയെടുക്കാൻ പരിശീലകനായ റൊണാൾഡ് കൂമാന് സമയം ആവശ്യമാണെന്നും പറഞ്ഞ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയും നൽകി .
إرسال تعليق