ഏറെ പ്രതീക്ഷയോടെ, ഈ കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിലാണ് റയൽ മാഡ്രിഡ് നായകനായിരുന്ന സെർജിയോ റാമോസ് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപെട്ടതിനെ തുടർന്നാണ് താരം, റിയൽ മാഡ്രിഡിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. എന്നാൽ റാമോസിന് പരിക്കു മൂലം, ക്ലബിലെത്തി മാസങ്ങളായിട്ടും ഇതുവരെ ഒരു മത്സരത്തിൽ പോലും പിഎസ്‌ജിക്കായി ബൂട്ടുകെട്ടാൻ സാധിച്ചിട്ടില്ല.
പരിക്കുമൂലം താരത്തിന് യൂറോ കപ്പടക്കമുള്ള പോരാട്ടങ്ങൾ നഷ്‌ടമായിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസികെതിരെയാണ് റാമോസ് അവസാനമായി കളത്തിൽ ഇറങ്ങിയത്. ഏറെ പ്രതീക്ഷയോടെ പിഎസ്‌ജിയിയിലെത്തി, ഇതുവരെ ഒരു മത്സരത്തിൽ പോലും ഇറങ്ങാൻ സാധിക്കാത്തത്, ആരാധകർക്കും വളരെയധികം നിരാശ നൽകുന്നുണ്ട്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, റാമോസിന്റെ പരിക്ക് നീളുകയാണെങ്കിൽ താരത്തിന്റെ കരാർ റദ്ദാക്കുന്ന കാര്യം പിഎസ്‌ജിയുടെ പരിഗണനയിലുണ്ട് എന്നാണ്.
റാമോസിന്റെ തിരിച്ചുവരവ് ഇനിയും നീണ്ടു പോയാൽ അതു പിഎസ്‌ജി കരിയറിനെയും ബാധിക്കും. 2023 വരെയാണ് സെർജിയോ റാമോസിന് പിഎസ്‌ജിയുമായി കരാറുള്ളത്. നിലവിൽ കരാർ റദ്ദാക്കുകയാണെകിൽ റാമോസുമായി പിഎസ്‌ജി പരസ്‌പരധാരണയിൽ എത്തേണ്ടി വരും.
Post a Comment