നിലവിൽ വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും, മിലാൻ തന്റെ കരിയറിലെ അവസാന ക്ലബ്ബായിരിക്കില്ലെന്നും സൂചനകൾ നൽകി സ്വീഡിഷ് ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. നിലവിൽ തന്റെ നാൽപ്പതാം വയസിൽ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന തരാം യുറോപ്പിലെ വിവിധ ലീഗുകളിലെ പല വമ്പൻ ക്ലബ്ബുകൾക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. തനിക്ക് തെളിയിക്കാനൊന്നും ഇനി ബാക്കിയില്ലെന്നും എന്നാൽ കഴിയുന്നിടത്തോളം കാലം താൻ കളിക്കളത്തിൽ തുടരുമെന്നും വ്യക്തമാക്കിയ ഇബ്രാഹിമോവിച്ച്, മിലാൻ തന്റെ കരിയറിലെ അവസാന ക്ലബ്ബായിരിക്കില്ലെന്നും സൂചനകൾ നൽകി.
"ഞാനാണ് ഏറ്റവും മികച്ചവൻ. ഞാൻ എന്റെ പ്രകടനത്തിൽ അത്ഭുതപ്പെടുന്നില്ല. എനിക്ക് തെളിയിക്കാനും ഇനിയൊന്നുമില്ല. എന്നെ പുറത്താക്കുന്നത് വരെ കളി മതിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല". ഇബ്രാഹിമോവിച്ച് വ്യക്തമാക്കി.
അയാക്സ്, യുവന്റസ്, ഇന്റർമിലാൻ, ബാഴ്സലോണ, പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ എന്നിവർക്കായി ബൂട്ടുകെട്ടിട്ടുള്ള ഇബ്രാഹിമോവിച്ച്, 793 മത്സരങ്ങളിൽ നിന്ന് 486 ഗോളുകൾ നേടിട്ടുണ്ട്.
Post a Comment