വോട്ടെടുപ്പ് അവസാനിച്ചു, ആരായിരിക്കും 2021 ബാലൺ ഡി ഓർ ജേതാവ്?

വോട്ടെടുപ്പ് അവസാനിച്ചു, ആരായിരിക്കും 2021 ബാലൺ ഡി ഓർ നേടുക?

2021ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. ഇന്നലെയാണ് (ഒക്ടോബർ 25) ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള വോട്ടെടുപ്പ് അവസാനിച്ചത്.  നവംബർ 29ന് ആയിരിക്കും വിജയി ആരാണെന്നുള്ള പ്രഖ്യാപനമുണ്ടാവുക. 

മുൻ വർഷങ്ങളിലേതിൽ നിന്നും വ്യത്യസ്ഥമായി തുറന്ന പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. പിഎസ്‌ജിയുടെ അർജന്റീനിയൻ താരമായ ലയണൽ മെസിയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന താരമെങ്കിലും, ചെൽസി താരം ജോർജിന്യോ, ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കി, റയൽ മാഡ്രിഡ് താരം കരിം ബെൻസിമ എന്നിവരെല്ലാം പുരസ്‌കാരത്തിനു സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളാണ്.

വ്യക്തിഗതമായും ടീമെന്ന നിലയിലും നടത്തിയ മികച്ച പ്രകടനം, കളിക്കാരന്റെ നിലവാരം, ഇതുവരെയുള്ള കരിയർ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വോട്ടു നൽകുന്നത്. 

തിരഞ്ഞെടുക്കപ്പെട്ട ഇന്റർനാഷണൽ ജേർണലിസ്റ്റ്സ്, ദേശീയ ടീം പരിശീലകർ, ദേശീയ ടീമിന്റെ നായകന്മാർ എന്നിവരാണ്, അവസാന പട്ടികയിൽ ഉൾപ്പെട്ട മുപ്പതു താരങ്ങളിൽ നിന്നും അഞ്ചു പേർക്ക് വോട്ടു ചെയ്യേണ്ടത്. ഇവർ നൽകിയ വോട്ടുകളുടെ പോയിന്റ് കണക്കാക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുക.

Post a Comment

أحدث أقدم