35 മില്യൺ പൗണ്ടിന് അജാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിന് ശേഷം ഒലെ ഗുന്നർ സോൾസ്‌ജെയറിന് കീഴിൽ പ്രതീക്ഷ തുടകമല്ല വാൻ ഡി ബീക്കിന് ലഭിച്ചത്. ഫ്രെഡ് പോലെ ശരാശരിക്കും താഴെയുള്ള പ്ലെയറിൽ അമിത ആത്മവിശ്വാസം ഒലെക്ക് ഉണ്ടാകുപ്പോഴും, വാൻ ഡി ബീക്കിന് മേലുള്ള വിശ്വാസം ഇപ്പോഴും വന്നിട്ടില്ല. വാൻ ഡി ബീക്കിന് അവസരം നൽകാത്തതിന്റെ പേരിൽ വിമർശനം കേൾക്കുപ്പോഴും, വാൻ ഡി ബീക്കിന് തന്റെ പദ്ധതിയിൽ ഇടമുണ്ട് എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾസ്‌ജെയറിർ വ്യക്തമാകാറുള്ളത്.
നേരത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ താരം ക്ലബ് വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം, ഈ വരുന്ന ജനുവരി വിൻഡോയിൽ ഡോണി വാൻ ഡി ബീക്കിനെ ക്യാമ്പ് നൗവിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ബാഴ്‌സലോണ. ബാഴ്‌സലോണ, അവരുടെ മധ്യനിര കൂടുതൽ ആക്രമണാത്മകമാകാനുള്ള ശ്രമത്തിലാണ്.
മുൻ അജാക് തരാം ഫ്രെങ്കി ഡി ജോംഗുമായി വീണ്ടും ഒന്നിക്കുകയെന്നതും വാൻ ഡി ബീക്കിനെ, ബാഴ്‌സലോണയിലേക്ക് ആകർഷിക്കാനുള്ള ഒരു ഘടകമാണ്.
إرسال تعليق