ഈ വർഷത്തോടെ ബാഴ്സലോണ കോണ്ട്രാക്റ്റ് അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് താരം ഔസ്മാൻ ഡെംബെലെയുടെ കരാർ പുതുക്കുന്നത് തന്റെ പ്രധാന പരിഗണനയാണെന്നും, ഡെംബലെയിൽ തനിക്ക് വിശ്വാസമുണ്ടെന്നും ബാഴ്സലോണയുടെ പുതിയ പരിശീലകൻ സാവി. ബാഴ്സലോണ പരിശീലകനായി ക്യാമ്പ് നൗവിൽ സാവിയെ അവതരിപ്പിച്ച ചടങ്ങിനു ശേഷമാണ് ഔസ്മാൻ ഡെംബെലെയെ കുറിച്ച് സാവി പറഞ്ഞത്.
നിരന്തരമായി പരിക്ക് പറ്റുന്നതു മൂലം ഇതുവരെയും സ്ഥിരതയാർന്ന പ്രകടനം ബാഴ്സലോണക്ക് വേണ്ടി പുറത്തെടുക്കാൻ ഡെംബെലെക്ക് കഴിഞ്ഞിട്ടില്ല. നെയ്മർ ബാഴ്സലോണ വിട്ടപ്പോൾ, വളരെ പ്രതീക്ഷയോടെയായിരുന്നു ബാഴ്സലോണ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഡെംബെലെയെ ക്യാമ്പ് നൗവിൽ എത്തിച്ചത്.
"ബാഴ്സലോണയിൽ മാത്രമല്ല ലോക ഫുട്ബോളിലെ തന്നെ മികച്ച താരം ആകാൻ ഡെംബലക്ക് ആകും. പരിക്കു പറ്റാതിരിക്കാൻ താരത്തെ നമ്മൾ സഹായിക്കേണ്ടതുണ്ട്. ഡെംബലെ ബാഴ്സലോണയിൽ തന്നെ തുടരണം, താരത്തിന്റെ കരാർ പുതുക്കുകയെന്നത് തന്റെ പ്രധാന പരിഗണനയാണ്". - സാവി വ്യക്തമാക്കി
إرسال تعليق