സ്വന്തം മൈതാനത്ത് ലിവർപൂളിനോടും മാഞ്ചസ്റ്റർ സിറ്റിക്കുമെതിരെ തോൽവി വഴങ്ങിട്ടും, ഒലെയെ വിശ്വസിക്കാൻ തന്നെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിന്റെ തീരുമാനം. നേരത്തെ തന്നെ സോൾഷെയറിനെ പുറത്താക്കണമെന്ന വാദങ്ങൾ ഉയർന്നിരുന്നുവെങ്കിലും, പുതിയ പരിശീലകർക്കുള്ള അന്വേഷണവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നടത്തുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സോൾഷെയറിനെതിരെ തിരിഞ്ഞു തുടങ്ങിയിരിക്കുകയാണ്.
ഇത്ര മികച്ച സ്ക്വാഡ് ഉണ്ടായിട്ടും ഒന്ന് പൊരുതാൻ പോലും കഴിയാതെ ആണ് സ്വന്തം മൈതാനത്ത് ലിവർപൂളിനോടും മാഞ്ചസ്റ്റർ സിറ്റിക്കുമെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടങ്ങിയത്. കഴിഞ്ഞ പന്ത്രണ്ടു മത്സരങ്ങളിൽ ആറെണ്ണവും തോട്ടിട്ടും, തന്നെ പുറത്താക്കുമെന്ന കാര്യത്തിൽ യാതൊരു ആശങ്കയില്ലെന്നാണ് ഒലെ സോൾഷെയർ പറയുന്നത്.
إرسال تعليق