ഇന്നലെ ലിസ്ബണിൽ സ്വന്തം മൈതാനത്ത്, അലക്‌സാണ്ടർ മിട്രോവിച്ചിന്റെ ഇഞ്ച്വറി സമയത്തെ ഗോളിലൂടെ സെർബിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെടുത്തി പോർച്ചുഗൽ.
ഇന്നലെ നടന്ന മത്സരത്തിൽ വിജയമോ സമനിലയോ മതിയായിരുന്നു, ക്രിസ്റ്റ്യാനോ റൊണാൾഡയുടെ പോർച്ചുഗലിന് ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിക്കാൻ. പക്ഷെ പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് 90 മിനിറ്റിൽ മിട്രോവിച്ചിന്റെ ത്രസിപ്പിക്കുന്ന ഗോളിലൂടെ സെർബിയ ഖത്തർ ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു.
രണ്ടാം മിനുറ്റിൽ റെനാറ്റോ സാഞ്ചസ് നേടിയ ഗോളിൽ ലീഡെടുത്ത പോർച്ചുഗലിനെതിരെ, മുപ്പത്തിമൂന്നാം മിനുറ്റിൽ ദസൻ ടാഡിച്ചിന്റെ ഗോളിലൂടെയാണ് സെർബിയ മറുപടി നൽകിയത്. കളി അവസാനിക്കാനിരിക്കെയാണ്, 90 മിനിറ്റിൽ മിട്രോവിച്ചിന്റെ ഹെഡർ ഗോളിലൂടെ സെർബിയ ഖത്തർ ലോകകപ്പ് യോഗ്യത നേടിയത്.
സെർബിയക്കെതിരെ പരാജയപ്പെട്ടതോടെ പോർച്ചുഗല്ലിന് ഇനി പ്ലെ ഓഫ് കളിക്കേണ്ടി വരും ഖത്തർ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിക്കാൻ.
إرسال تعليق