ഇന്നലെ ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റത്തോടെ പിഎസ്‌ജി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുടെ സ്ഥാനത്തിന് ഇളക്കം തട്ടിയിരിക്കുകയാണ്. മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ മികച്ച മുന്നേറ്റ നിര ഉണ്ടായിട്ടും, അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ മൗറീഷ്യോ പോച്ചെറ്റിനോക്ക് കഴിയുന്നില്ല.
മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ സമീപ ആഴ്ച്ചകളിൽ പിഎസ്‌ജി മോശം പ്രകടനമാണ് നടത്തുന്നത്. മുൻ ടോട്ടൻഹാം പരിശീലകനായ പോച്ചെറ്റിനോ പിസ്ജിയിൽ വളരെയേറെ അസ്വസ്ഥനുമാണെന്നും, പിഎസ്‌ജി സ്ക്വാഡിലെ വമ്പിച്ച ഈഗോകളും വ്യക്തിത്വങ്ങളും കൈകാര്യം ചെയ്യാൻ പോച്ചെറ്റിനോക്ക് കഴിയുന്നില്ലായെന്നുമുള്ള റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകളും പിഎസ്‌ജി മാനേജ്മെന്റിനെ ചൊടിപ്പിച്ചിരുന്നു.
വരും ആഴ്‌ചകളിൽ പിഎസ്‌ജിയുടെ പ്രകടനം മെച്ചപ്പെടുന്നില്ലായെങ്കിൽ, പരിശീലകൻ പോച്ചെറ്റിനോയുടെ പരിശീലകസ്ഥാനം നഷ്ടപ്പെട്ടേക്കാം. ഒരുപക്ഷെ പിഎസ്‌ജി മാനേജ്‌മന്റ് പോച്ചെറ്റിനോയെ, പിഎസ്‌ജിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണെങ്കിൽ, പകരക്കാരനായി മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദീൻ സിദാനെയാണ് പിഎസ്‌ജിയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Post a Comment