2019 ഓഗസ്റ്റിൽ ലെസ്റ്ററിൽ നിന്ന് 80 മില്യൺ പൗണ്ടിനാണ് ഇംഗ്ലണ്ട് സെന്റർ ബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചത്. തുടർന്ന് 2020 ജനുവരിയിൽ ആഷ്‌ലി യംഗ് ഇന്റർ മിലാനിലേക്ക് പോയതിനെത്തുടർന്നാണ് മാഗ്വെയറിന് ക്യാപ്റ്റൻ ആംബാൻഡ് ലഭിച്ചത്. ക്ലബിൽ ചേർന്ന് ആറ് മാസത്തിനുള്ളിൽ മഗ്വേറിനെ ക്യാപ്റ്റനായി ഉയർത്തിയത്ത് ടീമിലെ ഒരു അംഗത്തെ അലോസരപ്പെടുത്തിയെന്ന് നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഹാരി മഗ്വെയറിനെ നായക സ്ഥാനത്ത് നിന്ന് മാറ്റാൻ താൻ ഉദ്ദേശിക്കുന്നില്ലായെന്ന് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുന്നർ സോൾസ്‌ജെയർ.
"ഇല്ല, ക്യാപ്റ്റന്റെ ആംബാൻഡ് ഹാരി മഗ്വെയറിൽ നിന്ന് എടുക്കുന്നത് ഞാൻ പരിഗണിച്ചിട്ടില്ല, മഗ്വെയർ വന്നതുമുതൽ പിച്ചിന് പുറത്തും പുറത്തും ഞങ്ങൾക്ക് ഒരു സമ്പൂർണ്ണ പ്രതിഭയായിരുന്നു, എല്ലാ മേഖലകളിലും മഗ്വെയർ ഒരു യഥാർത്ഥ നേതാവായിരുന്നു. ഞങ്ങൾ എല്ലാവരും മഗ്വെയറുമായി വളരെ സന്തുഷ്ടരാണ്, ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കും, കാരണം അദ്ദേഹം ഒരു മികച്ച പ്രൊഫഷണലാണ്."
"വിദഗ്ധർ എന്ന് വിളിക്കപ്പെടുന്നവർക്ക് അവരുടെ അഭിപ്രായങ്ങളുണ്ടെന്ന് എനിക്കറിയാം, അവരുടെ അഭിപ്രായങ്ങൾ പറയുക എന്നതാണ് അവരുടെ ജോലി, പക്ഷേ അതിൽ നമ്മൾ വിഷമിക്കേണ്ട കാര്യമില്ല, ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരന്റെ യഥാർത്ഥ ഉദാഹരണമെന്ന നിലയിൽ, ഹാരി മഗ്വെയർ തന്റെ ടീമിനും രാജ്യത്തിനും വേണ്ടി എപ്പോഴും ഒപ്പമുണ്ട്." - ഒലെ ഗുന്നർ സോൾസ്‌ജെയർ വ്യക്തമാക്കി.
إرسال تعليق