164 ദിവസങ്ങൾക്ക് ശേഷം ഔസ്മാൻ ഡെംബെലെ ബാഴ്‌സലോണക്കായി കളത്തിലിറങ്ങി. ജൂണിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസിനായി കളിക്കുപ്പോഴായിരുന്നു ഡെംബലെയ്ക്ക് പരിക്കേറ്റിരുന്നത്. കാൽമുട്ടിനേറ്റ പരുക്ക് കണ്ടെത്തിയതിനെ തുടർന്ന് നാല് മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിന്നു. മാർച്ച് 10ന് പാരീസ് സെന്റ് ജെർമെയ്‌നെതിരെയായിരുന്നു ഡെംബെലെ അവസാനമായി ചാമ്പ്യൻസ് ലീഗിൽ കളിച്ചത്.
ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കൈവിനെതിരായ ചൊവ്വാഴ്ചത്തെ മത്സരത്തിനുള്ള ബാഴ്‌സ ടീമിലുണ്ടായിരുന്ന ഡെംബെലെ, രണ്ടാം പകുതിയിൽ ഗവിക്ക് പകരമാണ് കളത്തിലിറങ്ങിയത്.
മോശം ഫോമിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ബാഴ്‌സലോണക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നാണ് ഔസ്മാൻ ഡെംബെലെ തിരിച്ചു വരവ്.
إرسال تعليق