ഫ്രാൻസ് ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് ദിദിയർ ദെഷാംപ്സ് പോൾ പോഗ്ബയെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം, രണ്ട് മാസത്തിലധികം പോഗ്ബക്ക് വിശ്രമം വേണ്ടി വരും എന്നാണ്. അങ്ങനെയാണെങ്കിൽ അത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുക മാഞ്ചസ്റ്റർ യുണൈറ്റഡിനാണ്
അടുത്ത വർഷം ജനുവരിയിൽ ഫ്രീ ഏജന്റ് ആകുന്ന പോഗ്ബ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കിട്ടില്ല. പരിക്ക് പറ്റിയതിനെ തുടർന്ന് രണ്ട് മാസത്തിലധികം വിശ്രമം വേണ്ടി വരുന്ന പോഗ്ബ, ജനുവരിയിൽ ആകും ഇനി കളിക്കളത്തിൽ തിരിച്ചെത്തുക. അതുകൊണ്ട് തന്നെ പരിക്ക് മാറി തിരിച്ചെത്തുന്ന പോഗ്ബ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തന്നെ ആയിരിക്കുമോ എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ സംശയം.
إرسال تعليق