ഈ വർഷത്തോടെ ബാഴ്‌സലോണ കോണ്ട്രാക്റ്റ് അവസാനിക്കാനിരിക്കുന്ന താരമാണ് ഒസ്മാനെ ഡെംബലെ. ഡെംബെലെയുടെ കരാർ പുതുക്കുന്നതിന് ക്ലബ്ബിന് അത്യധികം പ്രാധാന്യമുണ്ടെന്ന് പുതിയ മാനേജർ എന്ന നിലയിൽ തന്റെ അവതരണ വേളയിൽ സാവി ഹെർണാണ്ടസ് വെളിപ്പെടുത്തിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാകാൻ ഫ്രഞ്ച് താരത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ പിസ്ജി താരം എംബാപ്പെയേക്കാൾ മികച്ചത് ഒസ്മാനെ ഡെംബെലെയാണെന്ന് പറഞ്ഞിരിക്കുകയാണ് ബാഴ്‌സലോണ പ്രസിഡന്റ് ലാപോർട്ട.
"24 വയസ്സുകാരനായ ഒസ്മാനെ ഡെംബെലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു കളിക്കാരനാണ്. 2018ലെ ഫ്രഞ്ച് ലോകകപ്പ് ജേതാക്കളായ പിഎസ്ജിയുടെ കൈലിയൻ എംബാപ്പെയേക്കാൾ മികച്ച കളിക്കാരനാണ് അദ്ദേഹം" - ലാപോർട്ട വ്യക്തമാക്കി
2017-ൽ വലിയ പ്രതീക്ഷകൾക്കിടയിലാണ് താരം ബാഴ്‌സലോണയിൽ എത്തിയത്, എന്നാൽ ആവർത്തിച്ചുള്ള പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം സ്ഥിരതയാർന്ന പ്രകടനം ബാഴ്‌സലോണക്ക് വേണ്ടി പുറത്തെടുക്കാൻ ഡെംബെലെക്ക് കഴിഞ്ഞിട്ടില്ല. ഫിറ്റ്നായിരിക്കുമ്പോൾ പോലും, ഫ്രഞ്ച് വിംഗറിന് ഒരു കളിക്കാരനിൽ നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.
إرسال تعليق