റൊണാൾഡ് കോമാന്റെ പകരം ബാഴ്സലോണ പരിശീലകന്റെ ചുമതലയേറ്റ ക്ലബ് ഇതിഹാസം സാവി, ബാഴ്സലോണയെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരാനുള്ള പരിശ്രമത്തിലാണ്. സാമ്പത്തികമായി വളരെ മോശമായ അവസ്ഥയിലാണെങ്കിലും, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് താരങ്ങളെ ക്യാമ്പ് നൗവിൽ എത്തിക്കാനൊരുങ്ങുകയാണ് ബാഴ്സലോണ.
പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ കവാനിയെയും ലിംഗാർഡിനെയുമാണ് ബാഴ്സലോണ ക്യാമ്പ് നൗവിൽ എത്തിക്കാനൊരുങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ അധികവും ബെഞ്ചിലായിരുന്ന ഈ താരങ്ങൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കളിസമയം കിട്ടുന്ന മറ്റൊരു ക്ലബിലേക് ചേക്കേറുമെന്നു തന്നെയാണ് വിലയിരുത്തൽ.
നിലവിൽ ല ലീഗ ടേബിളിൽ ഏഴാം സ്ഥാനത്താന്ന് ബാഴ്സലോണ. ചാമ്പ്യൻസ് ലീഗിൽ അടുത്ത കളി ബയേൺ മ്യൂണിച്ചുമായി ജയിലിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് തന്നെ പുറത്താകുമെന്ന ഘട്ടത്തിലാണ് ബാഴ്സലോണ.
Post a Comment