അടുത്ത വർഷം ഫ്രീ ഏജന്റ് ആകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബ തന്റെ പഴയ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. പക്ഷെ ടൂറിനിലേക്ക് തിരിച്ചു പോകണമെങ്കിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ പോഗ്ബ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാകേണ്ടി വരും.
അടുത്ത വർഷം ഫ്രീ ഏജന്റ് ആകുന്ന പോഗ്ബക്ക് വേണ്ടി റിയൽ മാഡ്രിഡ്, പിഎസ്ജി എന്നീ ക്ലബ്ബുക്കളും രംഗത്ത് ഉണ്ടെങ്കിലും യുവന്റസിലേക്ക് തിരിച്ചു പോകാനാണ് പോഗ്ബക്ക് താൽപര്യമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നിലവില്‍ സീരി എയില്‍ മോശം ഫോമിൽ ഒന്‍പതാം സ്ഥാനത്ത് നിൽക്കുന്ന ജുവന്റസിനും പോഗ്ബക്ക് മേൽ താൽപര്യം ഉണ്ടങ്കിലും, മോശം സാമ്പത്തിക സ്ഥിതിയെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലഭിക്കുന്ന അതെ പ്രതിഫലം പോഗ്ബക്ക് നൽകാൻ പറ്റാതെ അവസ്ഥയാണ്.
Post a Comment