ഇന്നലെ ബെർഗാമോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ അറ്റലാന്റക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.
അറ്റലാന്റക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയെങ്കിലും, ഈ മത്സരം പരിശീലകൻ ഒലേക് മറ്റൊരു തലവേദനയാണ് സമ്മാനിച്ചത്. അവരുടെ സെന്റർ ബാക്കായ റാഫേൽ വരാനെ വീണ്ടും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.
അറ്റലാന്റക്കെതിരെ നടന്ന മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലമാണ് 38-ആം മിനുറ്റിൽ റാഫേൽ വരാനെയെ കളിക്കളത്തിൽ നിന്ന് പിൻവലിച്ചത്. നേരത്തെ ഫ്രാൻസിനുവേണ്ടി നാഷണൽ ലീഗിൽ കളിക്കുപോയായിരുന്നു വരാനെക്ക് പരിക്ക് പറ്റിയത്. പരിക്ക് മാറി എത്തിയ, രണ്ടാം മത്സരത്തിൽ തന്നെ വരാനെക്ക് പരിക്കേറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡിനും, പരിശീലകൻ ഒലെക്കും വലിയ ആശങ്കയാണ് നൽകുന്നത്. ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമേ വരാനെ തിരിച്ചെത്താൻ സാധ്യതയുള്ളൂ.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയാണ് അടുത്ത കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഈ മാഞ്ചസ്റ്റർ ഡെർബിയിൽ വരാനെ ഇറങ്ങാൻ സാധ്യത കുറവാണ്.
Post a Comment