2015 ൽ സെക്സ് ടേപ്പ് ഉപയോഗിച്ച് മുൻതാരമായിരുന്ന മാത്യു വാൽബുവേനയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഫ്രാൻസിന്റെ റിയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസിമ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി.
ഒരു വർഷത്തെ സസ്പെൻഡ് ചെയ്ത തടവിന് വിധിക്കുകയും 75,000 യൂറോ പിഴയുമാണ് കോടതി വിധിച്ചത്. ഒരു വർഷത്തെ തടവിന് ജയിൽ ശിക്ഷ വിധിച്ചെങ്കിലും ബെൻസീമ തടവിൽ കഴിയേണ്ടത്തില്ല.
സസ്‌പെൻഡഡ് ജയിൽ ശിക്ഷ പ്രകാരം അത് ലഭിക്കുന്നയാൾ നിശ്ചിത കാലയളവിൽ മറ്റൊരു കുറ്റകൃത്യം ചെയ്‌താൽ മാത്രമേ ജയിൽവാസം ലഭിക്കുകയുള്ളൂ.
إرسال تعليق