ഹാലാൻഡിനെ ക്യാമ്പ് നൗവിൽ എത്തിക്കാൻ പ്രധാന കളിക്കാരെ വിൽകാനൊരുങ്ങി ബാഴ്‌സലോണ

ഹാലാൻഡിനെ ക്യാമ്പ് നൗവിൽ എത്തിക്കാൻ പ്രധാന കളിക്കാരെ വിൽകാനൊരുങ്ങി ബാഴ്‌സലോണ

പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനുള്ള തീവ്ര  പരിശ്രമത്തിലാണ് ബാഴ്‌സലോണ. കിട്ടിയ അവസരം മുതലാക്കാൻ ടീമിൽ മികച്ച ഒരു സ്‌ട്രൈക്കറില്ലായെന്നത് ബാഴ്‌സലോണയുടെ കളിയിൽ കാണാവുന്നതുമാണ്. സെർജിയോ അഗ്യൂറോ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വിരമിക്കുകയും, മാർട്ടിൻ ബ്രെയ്‌ത്ത്‌വെയ്‌റ്റും, ലുക്ക് ഡി ജോംഗും എന്നിവർക്ക് കളികളത്തിൽ ക്ലബ് ആവശ്യപ്പെടുന്ന നിലവാരം പുലർത്താൻ കഴിയുന്നുമില്ലാ.

പക്ഷെ സാമ്പത്തികമായി വളരെ മോശമായ അവസ്ഥയിലായ ബാഴ്‌സലോണക്ക് മികച്ച കളിക്കാരെ ഉയർന്ന വിലക്ക് ക്യാമ്പ് നൗവിൽ എത്തിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ ഫണ്ട് കണ്ടത്താൻ വേണ്ടി ടീമിലെ പ്രധാന കളിക്കാരെ വിൽകാനൊരുങ്ങുകയാണ് ബാഴ്‌സലോണ.

റിപ്പോർട്ടുകൾ പ്രകാരം, ഹാലൻഡിനെ ക്യാമ്പ് നൗവിൽ എത്തിക്കാൻ വേണ്ടി, ബാഴ്‌സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗിനെ വിൽക്കാൻ ഒരുങ്ങുകയാണ് ബാഴ്‌സലോണ. 90 മില്യൺ പ്രൈസ് ടാഗാണ് ഫ്രെങ്കി ഡി ജോംഗിന് ബാഴ്‌സലോണ നൽകിയിരിക്കുന്നത്. 

പക്ഷെ ഹാലാൻഡിനെ ക്യാമ്പ് നൗവിൽ എത്തിക്കുകയെന്നത് ബാഴ്‌സലോണക്ക് അത്രെ എളുപ്പമല്ലാ. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, എന്നിവയുൾപ്പെടെ നിരവധി  ക്ലബ്ബുകൾ ഹാലാൻഡിനായി രംഗത്തുണ്ട്.  

2019 ജനുവരിയിൽ അജാക്സിൽ നിന്ന് 75 മില്യൺ യൂറോക്കാണ് ബാഴ്‌സലോണ ഫ്രെങ്കി ഡി ജോംഗിനെ ക്യാമ്പ് നൗവിൽ എത്തിക്കുന്നത്. 

Post a Comment

أحدث أقدم