അർഹത ഉണ്ടായിട്ടും ബാലൺ ഡി ഓർ കിട്ടാതെപോയ 5 മികച്ച കളിക്കാർ

അർഹത ഉണ്ടായിട്ടും ബാലൺ ഡി ഓർ കിട്ടാതെപോയ 5 മികച്ച കളിക്കാർ

ബാലൺ ഡി ഓർ മികച്ച വ്യക്തിഗത മികവിന്റെ ഏറ്റവും മികച്ച അംഗീകാരമാണ്. ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും കരിയറിലെ ഏറ്റവും മികച്ച ബഹുമതികളിൽ ഒന്നാണ് ബാലൺ ഡി ഓർ നേടുക എന്നത്. ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവായ മെസിയാണ് ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ സ്വന്തമാക്കിയ കളിക്കാരൻ, 7 തവണ. 5 ബാലൺ ഡി ഓർ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ മെസിക്ക് തൊട്ടുപിന്നിലുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ഇന്റർനാഷണൽ ജേർണലിസ്റ്റ്സ്, ദേശീയ ടീം പരിശീലകർ, ദേശീയ ടീമിന്റെ നായകന്മാർ എന്നിവരാണ്, അവസാന പട്ടികയിൽ ഉൾപ്പെട്ട മുപ്പതു താരങ്ങളിൽ നിന്നും അഞ്ചു പേർക്ക് വോട്ടു ചെയ്യേണ്ടത്. ഇവർ നൽകിയ വോട്ടുകളുടെ പോയിന്റ് കണക്കാക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുക. 

ഈ വർഷത്തെ ബാലൺ ഡി ഓർ ഏറ്റവും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. കോവിഡ് കാരണം 2020 ൽ ബാലൺ ഡി ഓർ നടന്നിരുന്നില്ല. അതുകൊണ്ട്‌ തന്നെ 2020ലെ വ്യക്തിഗത മികവ് കൂടി പരിഗണിച്ച്, ഈ വർഷത്തെ ബാലൺ ഡി ഓർ റോബർട്ട് ലെവൻഡോസ്‌കിക്ക് നൽകണമെന്നായിരുന്നു പല പ്രമുഖരുടെയും അഭിപ്രായം.

അർഹരാണെങ്കിലും, പല മുൻനിര ഫുട്ബോൾ താരങ്ങൾക്കും ബാലൺ ഡി ഓർ നേടാൻ സാധിച്ചിട്ടില്ല. അവ ആരൊക്കെയാണെന്ന് നോക്കാം.

 1) പൗലോ മാൽഡിനി

 2) റൗൾ ഗോൺസാലസ്

 3) ആന്ദ്രെ ഇനിയേസ്റ്റ

 4) ഫെറൻക് പുഷ്കാസ്

 5) ഡെന്നിസ് ബെർഗ്കാമ്പ്

Post a Comment

أحدث أقدم