ഈ വർഷത്തോടെ ബാഴ്സലോണ കോണ്ട്രാക്റ്റ് അവസാനിക്കാനിരിക്കുന്ന ഡെംബെലെയുടെ കരാർ പുതുകാനുള്ള തീവ്രശ്രമത്തിലാണ് ബാഴ്സലോണ.
ഡെംബെലെയുടെ കരാർ പുതുക്കുന്നതിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് സാവി ഹെർണാണ്ടസ് പറഞ്ഞിരുന്നു. കരാർ അവസാനിക്കാൻ എട്ട് മാസം ശേഷിക്കെ, 15 ദിവസത്തെ അന്ത്യശാസനം നൽകിരിക്കുകയാണ് ബാഴ്സലോണ ഡെംബെലെക്ക്.
അത് നടന്നില്ലേൽ ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ ഡെംബെലെ വിൽക്കാനൊരുങ്ങുകയാണ് ബാഴ്സലോണ.അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ, ഫ്രീ ട്രാൻസ്ഫറിൽ ഡെംബെലെയെ നഷ്ടപ്പെടാത്തിരിക്കാനാണ്, ബാഴ്സലോണ ഡെംബെലെക്ക് 15 ദിവസത്തെ അന്ത്യശാസനം നൽകിയത്.
ഈ സീസണിൽ ബാഴ്സലോണയ്ക്കായി വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ഡെംബെലെ കളിത്തിൽ ഇറങ്ങിയത്. 105 മില്യൺ പൗണ്ടിന് 2017 ലാണ് ബാഴ്സലോണ ഡെംബെലെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് വാങ്ങുന്നത്.
Post a Comment