ഈ കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ഫുട്ബോൾ ആരാധകർ ഒരിക്കലും നടക്കില്ലായെന്ന് കരുതിയ രണ്ട് ട്രാൻസ്‌ഫറുകളായിരുന്നു നടന്നത്. മെസി ബാഴ്‌സലോണ വിട്ട് ലീഗ് 1 ക്ലബ്ബായ പിഎസ്‌ജിയിലേക്ക് ചേക്കേറിയതും, അതേപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ജുവെന്റസ് വിട്ട് തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ച് വന്നതും.
സാമ്പത്തികമായി വളരെ മോശമായ അവസ്ഥയെ തുടർന്ന് ബാഴ്‌സലോണക്ക് മെസിയെ നിലനിർത്താൻ പറ്റാത്തതിനെ തുടർന്നാണ് മെസി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. മറിച്ച് ഏവരെയും ഞെട്ടിച്ച് കൊണ്ട് തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറുന്നു എന്ന അഭ്യൂഹത്തിനിടയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓൾഡ് ട്രാഫൊർഡിൽ എത്തിക്കുന്നത്.
2021-22 സീസണിലെ ഇതുവരെയുള്ള കണക്ക് വെച്ച് നോക്കുമ്പോൾ ലയണൽ മെസിയെക്കാൾ മികച്ച തുടക്കമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ചിരിക്കുന്നത്.
മെസിയുടെ വരവ്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വൻ വർധന മൂലം ലീഗ് വണ്ണിന് ഗുണം ചെയ്തിട്ടുണ്ടെങ്കിലും, മെസിക്ക് ഇതുവരെ ലീഗ് വണ്ണിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. 14 മത്സരങ്ങളിൽ നിന്ന് ആറ് ഗോൾ മാത്രമാണ് 34 കാരനായ മെസി പിഎസ്‌ജിക്കു വേണ്ടി നേടിയത്
17 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 36 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ നേടിയത്.
Post a Comment