ഹെഡ് കോച്ച് റാഫേൽ ബെനിറ്റസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ടീമിൽ സ്ഥാനം കണ്ടെത്താൻ പ്രയാസപ്പെടുന്ന എവർട്ടന്റെ ലെഫ്റ്റ് ബാക്കായ ലൂകാസ് ഡിഗ്നെയെ വില്ലാപാർക്കിൽ എത്തിക്കാനൊരുങ്ങി ആസ്റ്റൺ വില്ല. 25 മില്യൺ പൗണ്ടിനാണ് ലൂകാസ് ഡിഗ്നെയെ ആസ്റ്റൺ വില്ല സൈൻ ചെയ്യാനൊരുങ്ങുന്നത്.
2018 ലാണ് എവർട്ടൻ ലൂകാസ് ഡിഗ്നെയെ ബാഴ്സലോണയിൽ നിന്ന് സൈൻ ചെയ്യുന്നത്. തുടർന്ന് എവർട്ടനിനായി 127 മത്സരങ്ങൾ കളിച്ച ലൂകാസ് ഡിഗ്നെ, ഡിസംബറിൽ ഹെഡ് കോച്ച് റാഫേൽ ബെനിറ്റസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
സ്റ്റീവൻ ജെറാർഡ് ആസ്റ്റൺ വില്ല പരിശീലകനായതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാനപ്പെട്ട സൈനിങ്ങാണ് ലൂകാസ് ഡിഗ്നെയുടെ. നേരത്തെ ലോണടിസ്ഥാനത്തിൽ ബാഴ്സലോണയിൽ നിന്ന് ഫിലിപ്പ് കുട്ടീഞ്ഞോയെയും ആസ്റ്റൺ വില്ല വില്ലാപാർക്കിൽ എത്തിച്ചിരുന്നു.
Post a Comment