മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് വേണ്ടിയുള്ള ചർച്ചകളിൽ നിന്ന് സെവിയ്യ പിൻമാറുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് വെച്ച നിബന്ധനകൾ കാരണമാണ് സെവിയ്യ ചർച്ചകളിൽ നിന്ന് പിൻമാറുന്നത്. ഈ വരുന്ന ജനുവരി ട്രാൻസ്ഫെറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന മാർഷ്യലിന്, നിരാശ നൽകുന്നതാണ് സെവിയ്യയുടെ ഈ പിന്മാറ്റം.
ആന്റണി മാർഷലിനെ ലഭിക്കണമെങ്കിൽ, മാർഷലിന്റെ വേതനത്തിന്റെ പകുതിയും ബാക്കി സീസണിൽ ലോൺ ഫീയും നൽകണമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലപാട്.
നേരത്തെ ആന്റണി മാർഷ്യൽ ക്ലബ് മാറാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൽഫ് റാങ്നിക്ക്, പക്ഷെ ക്ലബ്ബിന് സ്വീകാര്യമായ ഓഫറുകൾ വന്നാൽ മാത്രമേ ആന്റണി മാർഷ്യലിനെ അതിന് അനുവദിക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു.
Post a Comment