അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന പ്രതിരോധ താരം റൊണാൾഡ് അറഹോയെ ടീമിൽ നിലനിർത്താനുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ബാഴ്സലോണ നൽകിയ പുതിയ കരാർ നിരസിച്ചിരിക്കുകയാണ് അറഹോ.
നിലവിൽ ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് റൊണാൾഡ് അറഹോ. ഒരേ സമയം റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന താരത്തെ ടീമിൽ നിലനിർത്താൻ വേണ്ടി, താരത്തിന്റെ ഏജന്റുമായി ഉടൻ തന്നെ ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് ബാഴ്സലോണ വ്യക്തമാകുന്നത്.
താരത്തിന് വേണ്ടി ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളും രംഗത്തുണ്ട്
إرسال تعليق