കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും അൻപത്തിയഞ്ചു മില്യൺ യൂറോ നൽകി, മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ താരം ഫെറാൻ ടോറസിനെ ക്യാമ്പ് നൗവിൽ എത്തിച്ചത് ബാഴ്സലോണ ആരാധകർക്ക് വലിയ സന്തോഷം നൽകിയ വാർത്തയായിരുന്നു.
പക്ഷെ ഇപ്പോ പുറത്തു വരുന്ന റിപ്പോർട്ടുകൾ, ബാഴ്സലോണ ആരാധകർക്ക് നിരാശ നൽകുന്ന ഒന്നാണ്. ലാ ലിഗ നിശ്ചയിച്ച വേതന ബില്ലും, പുതിയ കരാർ ഡെംബെലെ നിരസിച്ചതും മൂലം ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോ ബാഴ്സലോണക്ക്.
ഇനി ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യണെമെങ്കിൽ ചില കളിക്കാരെ വിൽക്കുകയോ അല്ലെങ്കിൽ കളിക്കാരുടെ വേതനം കുറയ്ക്കുകയോ ചെയ്യണം.
إرسال تعليق