സൗദി നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പ്രധാന സൈനിങ്ങിന് ഒരുങ്ങുകയാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയറെ ജെയിംസ് പാർക്കിൽ എത്തിക്കാനൊരുങ്ങുകയാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. നേരത്തെ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയും താരം ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുയെന്ന് വ്യക്തമാക്കിയിരുന്നു.
12 മില്യൺ യൂറോ നൽകിയാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് ട്രിപ്പിയറെ അത്ലറ്റിക്കോ മാഡ്രിഡ് നിന്ന് സൈൻ ചെയ്യാനൊരുങ്ങുന്നത്. താരം ഉടൻ തന്നെ ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ എത്തി മെഡിക്കൽ പൂർത്തിയാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കഴിഞ്ഞ വർഷം യൂറോ 2020 ഫൈനലിലെത്തിയ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിലെ പ്രധാന അംഗമായിരുന്നു താരം. ലില്ലെയുടെ പ്രതിരോധ താരം സ്വെൻ ബോട്ട്മാനെയാണ് അടുത്തതായി ജെയിംസ് പാർക്കിൽ എത്തിക്കാനാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് ശ്രമിക്കുന്നത്.
إرسال تعليق