ഈ വർഷം മെയ് 28ന് നടക്കാനിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബെർഗിൽ നിന്ന് പാരീസിലേക്ക് മാറ്റി. യുക്രൈനിലേക്കുള്ള റഷ്യയുടെ സൈനിക അധിനിവേശത്തിനെ തുടർന്നാണ് വേദി മാറ്റാൻ യുവേഫ തീരുമാനിച്ചത്.
നടക്കാനിരിക്കുന്ന യൂറോപ്യൻ മത്സരങ്ങളിൽ, പങ്കെടുക്കുന്ന റഷ്യൻ യുക്രൈൻ ടീമുകളുടെ മത്സര വേദികളും മാറ്റാൻ യുവേഫ തീരുമാനിച്ചു. നിഷ്പക്ഷ വേദികളിൽ വെച്ച് ഈ മത്സരങ്ങൾ നടത്താനാണ് യുവേഫ തീരുമാനിച്ചത്.
പാരീസിനെ പുറമെ ഇസ്‌താംബുൾ, ലണ്ടൻ, മ്യൂണിക്ക് എന്നീ നഗരങ്ങളെളെയും ഫൈനൽ വേദിക്കായി യുവേഫ പരിഗണിച്ചിരുന്നു.
The 2021/22 UEFA Men’s Champions League final will move from Saint Petersburg to Stade de France in Saint-Denis.
— UEFA (@UEFA) February 25, 2022
The game will be played as initially scheduled on Saturday 28 May at 21:00 CET.
Full statement: ⬇️
Post a Comment