ലയണൽ മെസ്സി പിഎസ്ജിലേക്ക് ചേക്കേറുന്നതിന് മുമ്പ്, പിഎസ്ജിയിൽ നിന്ന് തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക്, തിരികെ പോകാൻ ആഗ്രഹിച്ചിരുന്നു എന്ന് പിഎസ്ജി സൂപ്പർ താരം നെയ്മർ.
"ഞാൻ ബാഴ്സലോണയിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി എല്ലാ ശ്രമങ്ങളും നടത്തി, പക്ഷേ അത് സാധ്യമായില്ല" - നെയ്മർ പറഞ്ഞു.
ബാഴ്സലോണക്ക് വേണ്ടി രണ്ട് ലാ ലിഗ കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയ താരത്തെ, 2017 ലാണ് പിഎസ്ജി റെക്കോർഡ് തുകയായ 222 മില്ല്യൺ നൽകി ബാഴ്സലോണയിൽ നിന്ന് പാർക്ക് ഡെസ് പ്രിൻസിൽ എത്തിക്കുന്നത്. നിലവിൽ 2025 വരെയാണ് നെയ്മറിന് പിഎസ്ജിയുമായി കരാറുള്ളത്.
Post a Comment