പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിക്ക് മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കമെന്ന് ലിവർപൂൾ താരം റോബർട്ട്സൺ. മാഞ്ചസ്റ്റർ സിറ്റിയേക്കാളും ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ അവരുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാൻ കഴിഞ്ഞാൽ, അത് അവരുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും വ്യക്തമാക്കി.
ലെസ്റ്റർ സിറ്റിയെ എതിരില്ലാതെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയതിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലിവർപൂളിന് കിരീടം നേടാനാകുമോ എന്ന മാധ്യമ പ്രവത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റോബർട്ട്സൺ. "ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ഒരേയൊരു മാർഗ്ഗം ഫലങ്ങൾ നേടുന്നതിലൂടെയാണ്. അവരുമായുള്ള പോയിന്റ് വ്യത്യാസം ഇപ്പോഴും വലുതാണ്. ഞങ്ങൾ അവരുടെ മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കണം, നമ്മൾ നമ്മളെത്തന്നെ സ്വയം നോക്കണം. അവരുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാൻ കഴിഞ്ഞാൽ, അത് അവരുടെ മേൽ സമ്മർദ്ദം ചെലുത്തും - റോബർട്ട്സൺ വ്യക്തമാക്കി.
34 മത്തെ മിനിറ്റിലും, 87 മത്തെ മിനിറ്റിലും ജോട്ട നേടിയ ഇരട്ട ഗോളിലൂടെയാണ് ലിവർപൂൾ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. നിലവിൽ ഒന്നാസ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 24 കളിയിൽ നിന്ന് 60 പോയിന്റാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച ലിവർപൂളിന് 23 കളിയിൽ നിന്ന് 51 പോയിന്റും.
Post a Comment