ടീമിൽ നിന്ന് സൂമയെ തഴയേണ്ട ആവിശ്യമില്ലായെന്ന് വെസ്റ്റ് ഹാം പരിശീലകൻ

ടീമിൽ നിന്ന് സൂമയെ തഴയേണ്ട ആവിശ്യമില്ലായെന്ന് വെസ്റ്റ് ഹാം പരിശീലകൻ

വളർത്തു പൂച്ചയെ ആക്രമിച്ച വീഡിയോ പുറത്തായതിന് ശേഷം വെസ്റ്റ് ഹാം താരം സൂമയെ ടീമിൽ കളിപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം നിലനിൽക്കെ, താരത്തെ ടീമിൽ നിന്ന് തഴയില്ലായെന്ന് പരിശീലകൻ മോയസ്. വീഡിയോ പുറത്തായതോടെ താരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

"സൂമകെതിരെ ഇനി ശിക്ഷാ നടപടികളുടെ ആവശ്യമില്ല, താരത്തിന്റെ നടപടിക്കെതിരെ ടീം പിഴ നൽകിയതാണ്. താരത്തെ ടീമിൽ നിന്ന് മാറ്റി നിർത്താൻ ഉദ്ദേശിക്കുന്നില്ല" - മോയസ് വ്യക്തമാക്കി.    

നേരത്തെ സൂമക്കെതിരെയുള്ള പ്രതിഷേധത്തിനെതിരെ വെസ്റ്റ് ഹാം സഹതാരം അന്റോണിയോ ചോദ്യം ചെയ്തിരുന്നു."അവൻ ചെയ്തത് വംശീയതയേക്കാൾ മോശമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സൂമ ചെയ്ത ഒരു കാര്യവും ഞാൻ അംഗീകരിക്കുന്നില്ല. ചെയ്തതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. പക്ഷേ, വംശീയധിക്ഷേപത്തിന് ശിക്ഷിക്കപ്പെട്ട് പിടിക്കപ്പെട്ടവരും പിന്നീട് ഫുട്ബോൾ കളിച്ചവരുമുണ്ട്. എനിക്ക് ഇപ്പോൾ എല്ലാവരോടും ഈ ചോദ്യം ചോദിക്കാനുണ്ട് - വംശീയതയുടെ പേരിൽ ശിക്ഷിക്കപ്പെട്ട ആളുകൾ ചെയ്തതിനേക്കാൾ മോശമാണോ അദ്ദേഹം ചെയ്തത്?" 

വീഡിയോ പുറത്തായതിന് ശേഷം എന്റെ പെരുമാറ്റത്തിന് ഒഴിവുകഴിവുകളൊന്നുമില്ലായെന്നും, അതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നുയെന്നും സൂമ പറഞ്ഞിരുന്നു.  



Post a Comment

Previous Post Next Post