ക്രിസ്റ്റ്യൻ എറിക്‌സണുമായി വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹം - അന്റോണിയോ കോണ്ടെ

ക്രിസ്റ്റ്യൻ എറിക്‌സണുമായി വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹം - അന്റോണിയോ കോണ്ടെ

ഇന്റർ മിലാൻ പരിശീലകനായ സമയത്ത് തന്റെ കീഴിൽ കളിച്ച ക്രിസ്റ്റ്യൻ എറിക്‌സണുമായി വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് ടോട്ടൻഹാം പരിശീലകൻ അന്റോണിയോ കോണ്ടെ. ക്രിസ്റ്റ്യൻ എറിക്‌സൺ ടോട്ടൻഹാമിലേക്ക് തിരികെയെത്തിയാൽ, അത് താരത്തിനും തനിക്കും ക്ലബ്ബിനും ഒരു നല്ല അവസരമായിരിക്കുമെന്നും പത്രസമ്മേളനത്തിൽ കോണ്ടെ പറഞ്ഞു.

"തീർച്ചയായും, എറിക്‌സൺ ടോട്ടൻഹാമിന്റെ കഥയുടെ ഭാഗമാണ് ക്രിസ്റ്റ്യൻ എറിക്‌സൺ ടോട്ടൻഹാമിലേക്ക് തിരികെയെത്തിയാൽ, അത് താരത്തിനും, തനിക്കും, ക്ലബ്ബിനും ഒരു നല്ല അവസരമായിരിക്കും. ഇന്റർ മിലാനിൽ ഞങ്ങൾ ഒരുമിച്ച് നല്ല സമയം ചെലവഴിച്ചതിനാൽ അദ്ദേഹത്തെ വീണ്ടും കളിക്കളത്തിൽ കണ്ടതിൽ സന്തോഷിക്കുന്ന ആദ്യത്തെ വ്യക്തി ഞാനാണ്. ഞങ്ങൾ ലീഗ് വിജയിച്ചു, ഞങ്ങൾ രണ്ട് പ്രധാന സീസണുകളിൽ ഒരുമിച്ച് ചെലവഴിച്ചു. എന്നാൽ ഇപ്പോൾ അവൻ  ബ്രെന്റ്‌ഫോർഡിനായി സൈൻ ചെയ്‌തിരിക്കുന്നു, ആറ് മാസമേ ഉള്ളൂ അത്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. " - കോണ്ടെ വ്യക്തമാക്കി. 

2013 ഓഗസ്റ്റിൽ അജാക്സിൽ നിന്നാണ് എറിക്‌സൺ ടോട്ടൻഹാമിലേക്ക് ചേക്കേറുന്നത്. ടോട്ടൻഹാമിനായി 305 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ താരം പിന്നീട് ഇന്റർ മിലാനിലേക്ക് ചേക്കേറുകയായിരുന്നു. 

യൂറോ കപ്പ് ടൂർണ്ണമെന്റിനിടെ ക്രിസ്റ്റ്യൻ എറിക്‌സണ് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന്, ഇമ്പ്ലാന്റബിൾ കാർഡിയോവേർട്ടർ ഡീഫൈബറില്ലെറ്റർ എന്ന ഉപകരണം ഘടിപ്പിച്ചത് മൂലം, സീരി എയിൽ കളിക്കാൻ വിലക്കുള്ളത് കൊണ്ട് ക്രിസ്റ്റ്യൻ എറിക്‌സണുമായുള്ള കരാർ മുൻ ക്ലബ്ബായ ഇന്റർ മിലാൻ റദ്ദാക്കുകയായിരുന്നു.  

ബ്രെൻറ്‌ഫോഡുമായി ആറ് മാസത്തെ കരാറാണ് ക്രിസ്റ്റ്യൻ എറിക്‌സണുള്ളത്. 

  


Post a Comment

أحدث أقدم