യൂറോപ്പ ലീഗിൽ നാപോളിയെ നേരിടാനൊരുങ്ങുന്ന ബാഴ്‌സലോണ സ്ക്വാഡിൽ നിന്ന് ഡാനി ആൽവസിനെ ഒഴിവാക്കി. യുവേഫയുടെ നിയന്ത്രണങ്ങൾ മൂലമാണ് നാപോളിക്കെതിരെയുള്ള യൂറോപ്പ ലീഗ് മത്സരത്തിൽ നിന്ന് ഡാനി ആൽവസിനെ ഒഴിവാക്കാൻ ബാഴ്‌സലോണ തീരുമാനിച്ചത്.
യുവേഫയുടെ റൂൾ പ്രകാരം ഒരു ക്ലബ്ബിന് പുതിയതായി രജിസ്റ്റർ ചെയ്ത മൂന്ന് കളിക്കാരെ, യുവേഫയ്ക്ക് സമർപ്പിക്കേണ്ട യൂറോപ്പ ലീഗിനുള്ള സ്ക്വാഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടുള്ളു. നിലവിൽ ഡാനി ആൽവസ്, ഫെറാൻ ടോറസ്, അദാമ ട്രയോറ എന്നിവർക്ക് പുറമെ ഔബമേയാങ്ങിനെയും ബാഴ്‌സലോണ പുതിയതായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ കാരണം കൊണ്ട് നാപോളിക്കെതിരെ ആക്രമണ ഫുട്ബോളിന് പ്രാധാന്യം നൽകിയാണ് ഡാനി ആൽവസിനെ ഒഴിവാക്കാൻ ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് തീരുമാനിച്ചത്.
ഈ മാസം 17ന് ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുന്നത്.
Post a Comment